പാകിസ്താനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടുമെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്

കോഴിക്കോട്: പാകിസ്താനുവേണ്ടി ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടുമെന്ന പ്രഖ്യാപനവുമായി മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇത്തരക്കാരെ തെളിവു സഹിതം തുറന്നുകാട്ടാനുള്ള നീക്കത്തിലാണ് തങ്ങളെന്നും മെയ് 11 ന് വിവരങ്ങള്‍ പുറത്തുവിടുമെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫെയ്സ്ബുക്ക് പേജില്‍ കൂടി അറിയിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ പാകിസ്താനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സ്ത്രീകളെ കുടുക്കിലാക്കാന്‍ ശ്രമിക്കുകയാണെന്നും സൈബര്‍ സോള്‍ജിയേഴ്സ് പറയുന്നു.

ആഴ്ചയില്‍ 10,000 രൂപ വേതനത്തില്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കളുണ്ടെന്നും ഇവരെ തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മല്ലു സൈബര്‍സോള്‍ജിയേഴ്സ് പറയുന്നു.

