KOYILANDY DIARY.COM

The Perfect News Portal

പള്‍​സര്‍ സു​നി​യും സം​ഘ​വും ന​ടി​യെ പി​ന്തു​ട​രു​ന്ന സി.​സി.​ടി​വി ദൃ​ശ്യ​ങ്ങള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചു

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച കേ​സില്‍ പ്ര​തി പള്‍​സര്‍ സു​നി​യും സം​ഘ​വും ന​ടി​യെ പി​ന്തു​ട​രു​ന്ന സി.​സി.​ടി​വി ദൃ​ശ്യ​ങ്ങള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചു. ന​ടി​യെ പി​ന്തു​ടര്‍​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​ത്താ​ണി മു​തല്‍ വാ​ഴ​ക്കാല വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ദേ​ശീയ പാ​ത​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളില്‍ ന​ടി സ​ഞ്ച​രി​ച്ച എ​സ്.​യു. വി വാ​ഹ​ന​ത്തെ പള്‍​സര്‍ സു​നി​യു​ടെ വാ​ഹ​നം പി​ന്തു​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ട്. ന​ഗ​ര​ത്തി​നു​ള്ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തില്‍ പ്ര​തി​കള്‍ വാ​ഹ​ന​ത്തില്‍ നി​ന്ന് ഇ​റ​ങ്ങി വെ​ള്ളം വാ​ങ്ങു​ന്ന​താ​യി​ട്ടു​ണ്ട്.

 ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങള്‍ പ​കര്‍​ത്തി​യ, തൊ​ണ്ടി സാ​ധ​ന​മായ വെ​ള്ള സാം​സം​ഗ് ഫോണ്‍ ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തില്‍ കേ​സി​ലെ സാ​ഹ​ച​ര്യ​ത്തെ​ളി​വു​കള്‍ ബ​ല​പ്പെ​ടു​ത്തി പ്ര​തി​കള്‍​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​നാ​ണ് പൊ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

ഫോണ്‍ ഗോ​ശ്രീ​പാ​ല​ത്തില്‍ നി​ന്ന് കാ​യ​ലി​ലേ​ക്ക് എ​റി​ഞ്ഞെ​ന്ന സു​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തില്‍ ഇ​ന്ന​ലെ കാ​യ​ലില്‍ തി​ര​ച്ചില്‍ ന​ട​ത്തി​യി​രു​ന്നു. എ​ന്നാല്‍, ഇ​ത് ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തില്‍ പ്ര​ദേ​ശ​ത്തെ ഫ്ളാ​റ്റു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങള്‍ കൂ​ടി പ​രി​ശോ​ധി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പൊ​ലീ​സ്. പള്‍​സര്‍ സു​നി പാ​ല​ത്തില്‍ നില്‍​ക്കു​ന്ന​തോ, ഫോണ്‍ എ​റി​യു​ന്ന​തോ ആയ ദൃ​ശ്യം കി​ട്ടി​യാല്‍ കേ​സി​ന് പിന്‍​ബ​ല​മാ​വും. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും കു​റ്റ​സ​മ്മത മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തില്‍ കു​റ്റ​പ​ത്രം സ​മര്‍​പ്പി​ക്കാ​നാ​ണ് പൊ​ലീ​സി​ന്റെ നീ​ക്കം.

മൊ​ബൈല്‍ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കില്‍ ഐ.​ടി ആ​ക്‌ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങള്‍ നി​ല​നില്‍​ക്കി​ല്ലെ​ങ്കി​ലും മാ​ന​ഭം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​കല്‍, ത​ട​ഞ്ഞു​വ​യ്ക്കല്‍ എ​ന്നീ കു​റ്റ​ങ്ങള്‍​ക്ക് ശി​ക്ഷ ല​ഭി​ക്കും. അ​തേ​സ​മ​യം, ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് തു​ട​ക്കം മു​തല്‍ സം​ശ​യി​ക്ക​പ്പെ​ട്ട കേ​സില്‍ അ​ന്വേ​ഷ​ണം പള്‍​സര്‍ സു​നി​യില്‍ ഒ​തു​ങ്ങു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് പൊ​ലീ​സ് ക​ട​ക്കു​ന്ന​താ​യി സൂ​ച​ന​യി​ല്ല. അ​ങ്ങ​നെ​യു​ണ്ടെ​ങ്കില്‍ അ​ത് സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ ആ​ക്ഷേ​പം ഉ​യര്‍​ന്നി​രു​ന്നു. എ​ന്നാല്‍, സി​നി​മാ മേ​ഖ​ല​യി​ലെ ആ​രും ഇ​പ്പോള്‍ പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തില്‍ ഇ​ല്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *