KOYILANDY DIARY.COM

The Perfect News Portal

പലവിധ വിഭവങ്ങളും കാര്‍ഷികോപകരണങ്ങളുമായി കാര്‍ഷികമേള തുടങ്ങി

കോഴിക്കോട്: വെളുത്തുള്ളിയുടെയും തക്കാളിയുടെയും പച്ചമുളകിന്റെയുമെല്ലാം രുചിക്കൂട്ടുകള്‍ ചേര്‍ത്ത ചക്കപപ്പടം, ചക്ക ഹല്‍വ, ചമ്മന്തിപ്പൊടി അങ്ങനെ പലവിധ വിഭവങ്ങളും കാര്‍ഷികോപകരണങ്ങളുമായി ടൗണ്‍ഹാളില്‍ കാര്‍ഷികമേള തുടങ്ങി.

കോര്‍പ്പറേഷന്‍, കൃഷിഭവന്‍, നിറവ് വേങ്ങേരി എന്നിവ ചേര്‍ന്നാണ് മേള നടത്തുന്നത്. ചക്കയും ചവ്വരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പപ്പടം എത്തിച്ചിട്ടുള്ളത് കല്‍പ്പാത്തിയില്‍ നിന്നാണ്. ചക്ക-ചക്കക്കുരുപൊടി, അവലോസുണ്ട, ഓലവട, ദാഹശമനി, ചക്കച്ചുളയും ചക്കക്കുരുവും ഉണക്കി സൂക്ഷിച്ചത് എന്നിവയെല്ലാം മേളയിലുണ്ട്. ഇതിനുപുറമേ ചക്കയുത്പന്നങ്ങളുമായി ചക്കവണ്ടിയുമുണ്ട്.

നിറവില്‍ നിന്നുള്ള ജൈവവളം, കീടനിയന്ത്രണ ലായനികള്‍, കാര്‍ഷികോപകരണങ്ങള്‍, പച്ചക്കറി വിത്ത്, തൈകള്‍ തുടങ്ങിയവയും വാങ്ങിക്കാം. അടുക്കളത്തോട്ടം ആയാദകരം എന്ന വിഷയത്തില്‍ കെ.ബി.ആര്‍. കണ്ണന്‍ ക്ലാസെടുത്തു.  മേള 18-ന് സമാപിക്കും

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *