പരിസ്ഥിതി പ്രവർത്തനം യുവജന പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ടയാകണം: N Y C

കൊയിലാണ്ടി: പരിസ്ഥിതി സംരക്ഷണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു അജണ്ടയായും പൊതു സേവനത്തിന്റെ കർമ മണ്ഡലമായും മാറ്റിയെടുക്കുന്നതിന് വേണ്ടി യുവാക്കൾ രംഗത്ത് വരണമെന്ന് , NYC പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് NCP നേതാവ് സി. സത്യചന്ദ്രൻ പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കുള്ള വൃക്ഷത്തൈ സി.ഐ. സുനിൽകുമാറിന് നൽകിയ ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് വെച്ച് വൃക്ഷത്തൈ വിതരണവും നടത്തി.

പരിപാടിയിൽ NYC ബ്ലോക്ക് പ്രസിഡന്റ് പി.വി അരുൺ കുമാർ അധ്യക്ഷത വഹിച്ചു. പി.വി. സജിത്ത്, അനുപമ പി എം.ബി, ഉന്മേഷ് നരിക്കോട്ട്,സുമേഷ് പി എം പി.ഹാരിസ്, കിരൺ സി ആർ , ചേനോത്ത് ഭാസ്കരൻ, കെ. കെ.ശ്രീഷു, രവീന്ദ്രൻ എടവനക്കണ്ടി, എം. എ. ഗംഗാധരൻ, പി.എം.ബി. നടേരി, കെ.കെ.നാരായണൻ, പി. പുഷ്പജൻ എന്നിവർ സംസാരിച്ചു.


