പരിസ്ഥിതി ദിനം

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ പട്ടികജാതി ക്ഷേമസമിതി കോഴിക്കോട് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്ത ഒരു തൈ നടാം പരിപാടിയുടെ കൊല്ലം ലോക്കൽതല പരിപാടിയുടെ ഉദ്ഘാടനം പെരുങ്കുനി കോളനിയിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് സി പി ഐ (എം) കൊല്ലം ലോക്കൽ സെക്ക്രട്ടറി എൻ കെ ഭാസ്കരൻ നിർവ്വഹിച്ചു. പി കെ എസ് ഏരിയ സെക്ക്രട്ടറി പി പി രാജീവൻ, ലോക്കൽ പ്രസിഡണ്ട് പി പി രാധാകൃഷ്ണൻ, ട്രഷറർ സി ഭാനു, വൈസ്പ്രസിഡണ്ട് ഇ പി ഷിജിത, ഡി വൈ എഫ് ഐ മേഖല പ്രസിഡണ്ട് ആകാശ്കിരൺ, പി ടി പ്രേമ തുടങ്ങിയവർ സംസാരിച്ചു.

