പരിയാരത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പരിയാരം; പരിയാരത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പിലാത്തറ-പഴയങ്ങാടി റോഡില്‍ മണ്ടൂരില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പിലാത്തറയിലേക്ക് പോകുന്ന സ്കൂട്ടറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന് എരിപുരത്തെ ഗീജിത്തിനെ(26)പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളജ് എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.

