പരാതിപരിഹാര അദാലത്തില്‍ 183 അപേക്ഷകള്‍ തീര്‍പ്പാക്കി

കൊയിലാണ്ടി: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്നടന്ന പരാതിപരിഹാര അദാലത്തില്‍ 183 അപേക്ഷകള്‍ തീര്‍പ്പാക്കി. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് അദാലത്ത് സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി തീരുമാനമെടുക്കാന്‍ കഴിയാത്ത പരാതികള്‍പോലും പരിഹരിക്കാനായതായി പഞ്ചായത്ത് പ്രസിഡന്റ് സി. രാധ അറിയിച്ചു.
റവന്യൂ, ഗ്രാമപ്പഞ്ചായത്ത്, മൈനര്‍ ഇറിഗേഷന്‍, കുറ്റിയാടി ഇറിഗേഷന്‍, പട്ടികജാതി, പൊതുമരാമത്ത്, കൃഷിഭവന്, ഗ്രാമവികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികനീതി, മോട്ടോര്‍തൊഴിലാളി ക്ഷേമബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് 267 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 183 എണ്ണത്തില്‍ തീര്‍പ്പായി.

ഭൂമിയുടെ നഞ്ച പ്രശ്നത്തില്‍പ്പെട്ട 12 പരാതികള്‍ പ്രാദേശിക നിരീക്ഷണ സമിതിക്ക് വിടാന്‍ തീരുമാനിച്ചു. മുന്‍ എം.എല്‍.എ. എ.കെ. പത്മനാഭന് അദാലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എ. സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഉണ്ണി, സെക്രട്ടറി എന്‍. പ്രദീപന് എന്നിവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ എന്‍. റംല, ആര്.എം.ഒ. ഡോ. അബ്ദുള്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്.

