പരക്കുനി, മാതോത്തു പൊയിൽ എന്നീ ആദിവാസി കോളനികളിൽ കട്ടിലുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി കൊയിലാണ്ടി ഏയ്ഞ്ചൽ കലാകേന്ദ്രയിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു. പ്രളയത്തിൽ വീടും സമ്പാദ്യങ്ങളും സ്വപ്നങ്ങളും തകർത്ത വയനാട്ടിലെ പനമരത്തെ 45വീടുകൾ ഏയ്ഞ്ചൽ പ്രവർത്തകർ നേരിൽ പോയി അന്വേഷിച്ചിരുന്നു.
ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും അവർക്ക് സർക്കാരും സന്നദ്ധ സംഘടനകളും നല്കിവരുന്നുണ്ടെങ്കിലും പ്രളയജലം സംഹാരതാണ്ഡവമാടിയ നനഞ്ഞ കൂരകളിൽ കിടക്കാൻ അവർക്ക് കട്ടിലുകളാണ് വേണ്ടത് എന്ന് തിരിച്ചറിഞ്ഞാണ് 45 കട്ടിലകളുമായി പരക്കുനി, മാതോത്തു പൊയിൽ എന്നീ ആദിവാസി കോളനികളിൽ എത്തി വിതരണം ചെയ്തത്..

കൊയിലാണ്ടിയിൽ നിന്നും കോളനിയിലെക്കുള്ള യാത്ര പ്രിൻസിപ്പൽ എസ്.ഐ. സജു എബ്രഹാം. ഫ്ലാഗ് ഓഫ് ചെയ്തു. എസ്. ഐ. കെ.ബാബുരാജ്, എ.എസ്.ഐ.മുനീർ, കൗൺസിലർമാരായ ഷീബാ സതീശൻ, എസ്.കെ.വിനോദ് എന്നിവർ
ചടങ്ങിൽ പങ്കെടുത്തു. എയ്ഞ്ചഞ്ചൽ ഡയറക്ട മാരായ സാബു കീഴരിയൂർ ,അനിൽ മാസ്റ്റർ, ടി.പി.മുരളി, ജീന ടീച്ചർ, കെ.ആർ. ദീപ, ശ്രീകല തുടങ്ങിയവർ വിതരണം ചെയ്തു.

