പയ്യോളി കടപ്പുറത്ത് നിന്ന് ദുർഗ്ഗാ ദേവിയുടെ വിഗ്രഹം കണ്ടെത്തി

കൊയിലാണ്ടി: പയ്യോളി കടപ്പുറത്ത് നിന്ന് ദുർഗ്ഗാ ദേവിയുടെ വിഗ്രഹം കണ്ടെത്തി. സിംഹത്തിൻ്റെ പുറത്തിരിക്കുന്ന ദുർഗ്ഗയുടെ വിഗ്രഹമാണ് പയ്യോളി തീരദേശത്ത് നിന്നും ലഭിച്ചത്. വിഗ്രഹം കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് വിഗ്രഹം പോലീസ് സ്റ്റേഷനിലെക്ക് മാറ്റുകയായിരുന്നു. വിഗ്രഹം വടകര ആർ.ഡി.ഒ.വിന് കൈമാറും. ഇതിന് ശേഷമായിരിക്കും ഏത് ലോഹമാണെന്ന് പരിശോധിക്കുക. ഇപ്പോൾ പയ്യോളി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ് വിഗ്രഹം.

