പയ്യോളിയിൽ സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്

പയ്യോളി: കോഴിക്കോട് പയ്യോളിക്ക് സമീപത്തുള്ള അയനിക്കാട് സൗത്തിൽ സിപിഎം പ്രവർത്തകൻ പുളിയുള്ളതിൽ സത്യന്റെ വീടിനുനേരെ ആർഎസ്എസ് ബോംബാക്രമണം. ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചില്ലുകൾ വീട്ടിനകത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു . പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ എരഞ്ഞി വളപ്പിൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. രാത്രി 12 മണിക്ക് ശേഷമാണ് ആർഎസ്എസ് സംഘം ബോംബേറ് നടത്തിയത്.

