KOYILANDY DIARY.COM

The Perfect News Portal

പന്നിക്കുവച്ച കെണിയിൽ കുടുങ്ങി യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്‌: നെൽപ്പാടത്ത് പന്നിക്കുവച്ച കെണിയിൽ കുടുങ്ങി യുവാവ് ഷോക്കേറ്റ് മരിച്ചു. എലപ്പുള്ളി മേച്ചേരിപ്പാടം പരേതനായ പൊന്നന്റെ മകൻ വിനീതാണു (28) മരിച്ചത്. ഇലക്ട്രീഷ്യനാണു വിനീത്.

വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. രാവിലെ കൃഷിയിടത്തിലേക്കു വന്ന ഉടമ ചിന്നുരാജ് ആണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തെ തുടർന്ന് ചിന്നുരാജ്, അച്ഛൻ ദേവസഹായി എന്നിവർ പൊലീസിൽ കീഴടങ്ങി.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: കുമാരി.സഹോദരങ്ങൾ : വിപിൻ, വിനു.

Advertisements
Share news