പനങ്ങാട് ഗ്രാമപഞ്ചായത്ത് മഴവെള്ളക്കൊയ്ത്തിന് തുടക്കം കുറിക്കുന്നു

ബാലുശ്ശേരി: കിണറുകള്‍ റീചാര്‍ജ് ചെയ്തുകൊണ്ട് പനങ്ങാട് ഗ്രാമപഞ്ചായത്ത് മഴവെള്ളക്കൊയ്ത്തിന് തുടക്കം കുറിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുന്നു എന്ന ആശങ്ക പരിഹാരിക്കാനാണ് പദ്ധതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 232 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
ഘട്ടംഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും റീച്ചാര്‍ജ് ചെയ്യും. 232 കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് 20 ലക്ഷം ചെലവാകും. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ഉസ്മാന്‍ അധ്യക്ഷനായി. ഓവര്‍സിയര്‍ പ്രഭുലേഷ് പദ്ധതി വിശദീകരിച്ചു. സി ഗംഗാധരന്‍, സുകൃതി തങ്കമണി, പി ആര്‍ സുരേഷ്, ഉണ്ണി വാരിയത്ത് എന്നിവര്‍ സംസാരിച്ചു.

