പദയാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് ബി.ജെ പി. സ്ഥാനാർത്ഥി ജ്യോതി നളിനത്തിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പദയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറ് എസ്.ആർ.ജയ്കിഷ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് സതീശൻ കുനിയിൽ, ജനറൽ സെക്രട്ടറി സി. ദാസൻ, കെ.ടി.കെ സന്തോഷ്, മുകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

