KOYILANDY DIARY.COM

The Perfect News Portal

പതിനേഴാം വയസില്‍ കണ്ടുമുട്ടിയ പ്രണയിനിയെ 10 വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹം ചെയ്ത കഥ

പ്രണയകഥകള്‍ പലവിധമുണ്ട്. ചില കഥകള്‍ നമ്മളെ പ്രണയിപ്പിക്കും. ജീവിതത്തില്‍ പ്രണയിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിപ്പിക്കും, എന്നാല്‍ ചില പ്രണയകഥകള്‍ കേട്ടാല്‍ പ്രണയത്തോട് തന്നെ നമുക്ക് വെറുപ്പ് തോന്നും. ചില അപൂര്‍വ്വം പ്രണയകഥകള്‍ വയിച്ചാല്‍ നമ്മള്‍ കരയും.

അത്തരത്തില്‍ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നൊരു പ്രണയകഥ ബംഗളൂരു സ്വദേശി ജയപ്രകാശ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പതിനേഴാം വയസില്‍ കണ്ടുമുട്ടിയ പ്രണയിനിയെ 10 വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹം ചെയ്ത കഥ.

1.2 ലക്ഷം റീച്ചാണ് ഫെയ്സ്ബുക്കില്‍ ഈ പോസ്റ്റിന് ലഭിച്ചത്. 31,000 പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇത്രയും പേരുടെ ഹൃദയത്തെ തൊടാന്‍ ഈ കഥയ്ക്കെന്താണ് പ്രത്യേകതയെന്നല്ലേ..

Advertisements

സ്കൂളില്‍ പഠിക്കുമ്ബോഴാണ് സുനിതയോട് ജയപ്രകാശിന് ആദ്യമായി പ്രണയം തോന്നി. തന്റെ ക്ലാസ് റൂമിന് മുന്നിലൂടെ നടന്നുപോയ പുതിയ പെണ്‍കുട്ടിയെ ജയപ്രകാശ് അന്ന് ആദ്യമായാണ് കാണുന്നത്.

അതുപോലെ ഒരാളെ അന്നുവരെ കണ്ടിരുന്നില്ല.അത്രയും സുന്ദരി, ഇരുവരും പതുക്കെ സുഹൃത്തുക്കളായി. പക്ഷേ രണ്ട് പേരും വ്യത്യസ്ത നഗരങ്ങളിലേക്ക് താമസംമാറ്റി. പിന്നീട് വല്ലപ്പോഴും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രം കണ്ടുമുട്ടി.

അങ്ങനെയിരിക്കെ നവംബര്‍ 2011ല്‍ ജയപ്രകാശിനെ തേടി സുഹൃത്തിന്റെ ഒരു ഫോണ്‍ എത്തി. കോയമ്ബത്തൂരില്‍ വച്ച്‌ സുനിതയ്ക്ക് അപകടം ഉണ്ടായെന്നായിരുന്നു ആ വാര്‍ത്ത.

മുടിയില്ലാത്ത, തകര്‍ന്നമുഖമുള്ള, മൂക്കം, വായും പല്ലുമില്ലാത്ത, 90 വയസുള്ളവരെ പോലെ നടക്കുന്ന സുനിതയെയാണ് ആശുപത്രിയില്‍ വെച്ച്‌ ജയപ്രകാശ് കണ്ടത്.

സുനിതയെ കണ്ട് ഞെട്ടിത്തരിച്ച്‌ ജയപ്രകാശ് തകര്‍ന്ന മനസോടെ ആശുപത്രിയില്‍ ഇരുന്നു. ആ നിമിഷമാണ് സുനിതയോട് തനിക്കുള്ള ഇഷ്ടം ജയപ്രകാശ് തിരിച്ചറിഞ്ഞത്. പിന്നെ വൈകിയില്ല ആശുപത്രിയില്‍ വെച്ചു തന്നെ തന്നെ വിവാഹം കഴിക്കാമോയെന്ന് ജയപ്രകാശ് സുനിതയോട് ചോദിച്ചു. എന്നാല്‍ ഒരു പൊട്ടിച്ചിരിയായിരുന്നു സുനിതയുടെ മറുപടി. പക്ഷേ അവര്‍ പറ്റില്ലെന്നുമാത്രം പറഞ്ഞില്ല.

ആ നിമിഷം മുതല്‍ സുനിതയോടൊപ്പം അവരുടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കണ്ണീരിലും ചിരിയിലും ജയപ്രകാശ് കൂടെയുണ്ടായിരുന്നു. 2014ല്‍ ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. ഇന്നു രണ്ട് കുട്ടികളോടൊപ്പം ബംഗളൂരുവില്‍ സുഖമായി കഴിയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *