KOYILANDY DIARY.COM

The Perfect News Portal

പട്ടികജാതി വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ പട്ടികജാതി വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. സഗരസഭ 2017-18  പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. നഗര സഭയിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനത്തിന്റെ ഭാഗം കൂടിയായാണ് സൈക്കിളുകൾ വിതരണം നടത്തിയത്.

വിതരണ ഉദ്ഘാടനം ചെയർമാൻ അഡ്വ: കെ. സത്യൻ നിർവഹിച്ചു. വൈസ്‌ ചെയർപേഴ്സൺ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു.    വിവിധ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാരായ എൻ.കെ. ഭാസക്കരൻ, ദിവ്യ സെൽവരാജ് , വി.സുന്ദരൻ, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, വി.പി.ഇബ്രാഹിം കുട്ടി , എ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി.കെ. അജിത സ്വാഗതവും എസ്.സി. ഓഫീസർ രമണി നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *