പട്ടികജാതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയുന്നതിന് കൊയിലാണ്ടി പോലീസ് സർക്കിളിന്റെ കീഴിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ ബോർഡംഗം വി. ടി. സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
പോലീസ് ഓഫീസർ പ്രദീപ്, പട്ടികജാതി വികസന ഓഫീസർ ബിന്ദു എന്നിവവർ ക്ലാസ് നയിച്ചു. ടി. വി. ചന്ദ്രഹാസൻ, എം.എം. ശ്രീധരൻ, കെ. വി. രാഘവൻ, ചൈത്രം തങ്കമണി, ടി. ലതിക, മുണ്ട്യാടി ബാബു, കെ. ഭാനുമതി, എം. ടി. അജിത, എന്നിവർ സംസാരിച്ചു. പ്രേമൻ മുചുകുന്ന് നന്ദിപറഞ്ഞു.

