പഞ്ചാബില്‍ സൈനിക വേഷത്തില്‍ ഭീകരരെ കണ്ടുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ സൈനിക വേഷത്തില്‍ ഭീകരരെ കണ്ടുവെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ അമൃത്സറില്‍ ചക്രി, ഗുര്‍ദാസ്പുര്‍ സൈനികപോസ്റ്റുകള്‍ക്കു സമീപം ഏഴു ഭീകരരെ കണ്ടതായാണ് വിവരം. ഇന്ത്യന്‍ സൈന്യത്തിലെ ക്യാപ്റ്റന്‍, സുബേദാര്‍ വേഷത്തിലായിരുന്നു ഇവര്‍. ശത്രു രാജ്യത്തുനിന്ന് നുഴഞ്ഞു കയറിയവരാകാം ഇതെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ ഭീകരരെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണമടക്കമുള്ള ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
