പകല്‍ വീട് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ കാവുംവട്ടം തെറ്റിക്കുന്നില്‍ നഗസഭ 2018-19 വാര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ പണികഴിപ്പിച്ച പകല്‍ വീട് നാടിന് സമര്‍പ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ സ്ഥലം വിട്ടു നല്‍കിയ മലയില്‍ ബാലകൃഷ്ണനെ പരിപാടിയില്‍ പൊന്നാട അണിയിച്ച് അനുമോദിച്ചു.
ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, സ്ഥിരംസമിതി അധ്യക്ഷ വി.കെ. അജിത, പി.വി.മാധവന്‍, ആര്‍.കെ. അനില്‍ കുമാര്‍, രാജന്‍ പഴങ്കാവില്‍, എ.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

