നൗഷാദിന്റെ കുടുംബത്തിന് ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു) സഹായധനം കൈമാറി

കോഴിക്കോട് > മാന്‍ഹോളിലകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ
കുടുംബത്തിന് ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന്(സിഐടിയു) ഓട്ടോ കമ്മിറ്റി സഹായധനം കൈമാറി. ഓട്ടോ തൊഴിലാളികളില്‍ നിന്ന് സ്വരൂപിച്ച ഒരു ദിവസത്തെ വേതനമാണ് നൌഷാദിന്റെ ഉമ്മയ്ക്ക് കൈമാറിയത്. യൂണിയന് പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്, സെക്രട്ടറി കെ മോഹനന്, ടി വി നൌഷാദ്, കെ പി മുഹമ്മദ് മുഷ്താഖ്, പി രാജീവന്, എ സലാം എന്നിവര്‍ പങ്കെടുത്തു.
