KOYILANDY DIARY

The Perfect News Portal

നോവാക്ക് ജോക്കോവിക്കിന് കിരീടം

പാരീസ്: കാത്തുകാത്തിരുന്ന് ഒടുവില്‍ ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നന്പര്‍ താരം നോവാക്ക് ജോക്കോവിക്കിന് കിരീടം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് ബ്രിട്ടന്‍റെ ആന്‍റി മറേയെ മറികടന്നായരുന്നു ജോക്കോവിക്ക് കിരീടത്തില്‍ മുത്തമിട്ടത്. മുന്പ് മുന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കഴിയാതിരുന്ന നേട്ടം 3-6, 6-1, 6-2, 6-4 എന്ന സ്കോറിനാണ് ഇത്തവണ കലാശപ്പോരാട്ടത്തില്‍ മറികടന്നത്.

ഇതോടെ നാലു കിരീടങ്ങളും നേടി കരിയര്‍ സ്ളാമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് തവണത്തേതും പോലെ തന്നെ ഇത്തവണയും കിരീടം കൈവിട്ടു പോകുമോ എന്ന സംശയം ഉയര്‍ത്തി ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച്‌ വിജയം നേടുകയായിരുന്നു ജോക്കോവിക്ക്. അതിന് ശേഷം രണ്ടു സെറ്റുകള്‍ അനായാസമായി പിടിച്ചെടുക്കുകയും കടുത്ത പോരാട്ടം നടന്ന അവസാന സെറ്റും നേടിയതോടെ താരത്തിനൊപ്പം ആരാധകരും ആഹ്ളാദം കൊണ്ട്് കുതിച്ചു ചാടി.

ഇതോടെ കരിയറില്‍ 12 ഗ്രാന്‍റ്സ്ളാം കിരീടങ്ങള്‍ ജോക്കേകാവിക്ക് ചേര്‍ത്തു. ആറു തവണ ഓസ്ട്രേലിയന്‍ ഓപ്പണും മൂന്ന് തവണ വിംബിള്‍ഡണും രണ്ടു തവണ യുഎസ് ഓപ്പണും നേടിയിട്ടുള്ള ജോക്കോവിക്ക് ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത് ഇതാദ്യമാണ്. 2012, 2014,2015 വര്‍ഷങ്ങളില്‍ ഫൈനലില്‍ കടന്നിട്ടുണ്ടെങ്കിലും കിരീടം കൈവിട്ടു പോകുകയായിരുന്നു. നേരത്തേ വനിതാ സിംഗിള്‍സില്‍ സെറീനാ വില്യംസിനെ അട്ടിമറിച്ചു സ്പാനിഷ്താരം മുഗുരൂസ ആദ്യ ഗ്രാന്‍റ് സ്ളാം കിരീടം നേടി.

Advertisements