നേത്രവിഭാഗത്തില്‍ ഡോക്ടറില്ല; താലൂക്കാസ്പത്രി സുപ്രണ്ടിനെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കൊയിലാണ്ടി: താലൂക്കാസ്പത്രി നേത്രവിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി സെൻട്രൽ മേഖലകമ്മറ്റി നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സുപ്രണ്ടിനെ ഉപരോധിച്ചു. ഉണ്ടായിരുന്ന ഡോക്ടര്‍ അവധിയിലാണ്. സര്‍ജറി, ഓര്‍ത്തോവിഭാഗങ്ങളില്‍ ഒരുഡോക്ടര്‍മാത്രമെയുള്ളൂ. ഇക്കാര്യങ്ങള്‍ക്ക് പരിഹാരം തേടിയാണ് സമരം. പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്ന് സൂപ്രണ്ട് ഡോ. സച്ചിന്ബാബുവുമായി നഗരസഭാധ്യക്ഷന്‍ കെ. സത്യന് നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുലഭിച്ചതായി നേതാക്കള്‍ പറഞ്ഞു. വി.എം. അനൂപ്, ഡി. ലിജീഷ്, നിധിന്‍കൃഷ്ണ, ടി.പി. ഷാജു, ബിജോയി എന്നിവര്‍ നേതൃത്വം നല്കി.
