നൂറ് ശതമാന പെരുമയില്‍ ചരിത്ര വിജയവുമായി കൊയിലാണ്ടി ഗേള്‍സ്

കൊയിലാണ്ടി : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയത്തോടൊപ്പം(79) സമ്പൂര്‍ണ്ണ എ പ്ലസ്സും, 35 ഒന്‍പത് എ പ്ലസ്സും നേടി ചരിത്ര വിജയവുമായി കൊയിലാണ്ടി ഗവ : ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജില്ലയിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഥമ സ്ഥാനത്തെത്തി. പരീക്ഷയെഴുതിയ 395 വിദ്യാര്‍ഥികളും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കിയത് സ്കൂളിന്റെ വിജയത്തിന് മാറ്റു കൂട്ടുന്നു.
സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ച് ഈ പെണ് പള്ളിക്കൂടത്തിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമങ്ങളും നഗരസഭയുടെ ജാഗ്രതയും കരുത്തായി മാറി. വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അനുമോദിക്കാന്‍ സ്കൂളിലെത്തിയ എം.എല്‍.എ. കെ.ദാസന് വിദ്യാര്‍ഥിനികള്‍ക്ക് മധുരം നല്‍കുകയും ചെയ്തു.

