നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി : കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി മേഖലാ സമ്മേളനം സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് സെന്ററിൽ പിലാക്കാട്ട് ഭാസ്‌ക്കരൻ നഗറിൽ നടന്ന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ, ടി. വി. ദാമോദരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഉണ്ണി, അശോകൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പി. എം. ബിജു റിപ്പോർട്ടവതരിപ്പിച്ചു. പ്രസിഡണ്ട് എ. വി. ബാലൻ പാതാക ഉയർത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കുകുറിച്ചത്. സമ്മേളനം പി. കെ. സന്തോഷ് (സെക്രട്ടറി), എം. വി. ബാലൻ (പ്രസിഡണ്ട്), എം. വി. രവി (ട്രഷറർ) എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

