നിശബ്‌ദപ്രചാരണ ദിവസം ചട്ടലംഘനം നടത്തി ബിജെപി വാര്‍ത്താസമ്മേളനം

കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരസ്യ പ്രചാരണവുമായി ബിജെപി. ഉദയംപേരൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്‌ത് എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പരസ്യപ്രചാരണമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തീകരിച്ചില്ല.
കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പല പദ്ധതികളും ഉദയംപേരൂര്‍ പഞ്ചായത്തില്‍ നടപ്പിലായില്ലെന്നും അതിനാല്‍ എറണാകുളം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കണ്ണന്താനം അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കേണ്ട വീക്ഷണരേഖ അദ്ദേഹത്തിന് സമര്‍പ്പിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. “വീണ്ടും വരണം മോഡി ഭരണം’ എന്ന പത്രികയും വിതരണം ചെയ്‌തു.

തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് അയ്യന്‍കാളി സാംസ്‌കാരിക സമിതിയും വാര്‍ത്താസമ്മേളനം നടത്തി. പരസ്യപ്രചരണമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അവര്‍ വാര്‍ത്താസമ്മേളനം തുടരുകയായിരുന്നു.

