നിലവിളക്കുകൊണ്ട് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
ആറ്റിങ്ങല്‍: നിലവിളക്കുകൊണ്ട് ഭര്‍ത്താവ് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങല്‍ അയിലം മൂലയില്‍ വീട്ടില്‍ ശാലിനിയാണ് (32) ഭര്‍ത്താവ് ബിജുവിന്റെ (38) ആക്രമണത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ശാലിനി. നാട്ടുകാരാണ് ശാലിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ബിജുവിനെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

