നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച് യുവാവ് മരിച്ചു

കായംകുളം: ദേശീയപാതയില്‍ കൊറ്റുകുളങ്ങരയില്‍ നിര്‍ത്തിയിരുന്ന ബൈക്കില്‍ ആഢംബര ബൈക്കിടിച്ച് യുവാവ് മരിച്ചു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള പടീശേരില്‍ സഹദേവന്റെ (റിട്ട.കെ സി ടി ചെക്കര്‍)മകന് സന്തോഷ്കുമാറാണ് (40) മരിച്ചത്. കൊറ്റുകുളങ്ങര വാട്ടര്‍ടാങ്കിന് സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.
കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ഭക്ഷണം കഴിക്കാനായി സന്തോഷ് ബൈക്ക് നിര്‍ത്തുമ്ബോള്‍ അമിത സ്പീഡില്‍ വന്ന ആഢംബര ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിയാണ് സന്തോഷ്കുമാറിന്റെ ഭാര്യ, അമ്മ ഓമന, മകള്‍ അനശ്വര.

