KOYILANDY DIARY.COM

The Perfect News Portal

നിര്‍ണായക തീരുമാനമെടുക്കാന്‍ ഒരു തടസവുമുണ്ടാകില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വരെ എങ്ങനെ  നടന്നു അതുപോലെ തന്നെ ഇന്നും നാളെയും നടക്കുമെന്ന്  മന്ത്രി ഇ പി ജയരാജന്‍. എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ആവശ്യമായ എല്ലാ സഹായം നല്‍കാനും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ എല്ലാ ജില്ലയിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ അവലോകനം ചെയ്ത് നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും അതുപോലെ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനൊരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മറ്റെല്ലാ മന്ത്രിമാരും സജീമായി തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുകയാണ്.

കാര്‍ഷിക മേഖലയില്‍ കനത്ത നഷ്ടമുണ്ടായി. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായി. ആ നഷ്ടം നികത്താന്‍ കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ സഹായവും നേടാന്‍ ശ്രമിക്കണം. ലോകത്താകമാനമുള്ള മലയാളികളില്‍ നിന്നും കേരളത്തിനായി സഹായം ലഭിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതാണ് ഗുണകരം എന്നാണ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുള്ളത്.അതിനാല്‍ വിദേശസഹായത്തിനായി മന്ത്രിമാര്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisements

സെപ്തംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാ മന്ത്രിമാരും ഓരോ ജില്ലകളിലായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട്  വിശദീകരിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *