നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ പച്ചക്കറി കടയില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ പിടികൂടി. 50,000 രൂപ വിലവരുന്ന ഒന്നര കിലോ ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഷമീര്‍ഖാന്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.രാമകൃഷ്ണന്‍, കെ.ഗണേഷ്, എ.കെ.രതീഷ്, കെ.ടി.ഷംസുദ്ദീന്‍, എസ്.ആര്‍.ദീന്‍ദയാല്‍,ബി.എന്‍.ഷൈനി എന്നിവര്‍ പങ്കെടുത്തു.

