നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം> സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് യുഡിഎഫ് സഭാ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.ചോദ്യോത്തര വേളയിലും ശൂന്യവേളയിലും സഹകരിക്കാതെ സ്പീക്കറുടെ ഡയസിന് മുന്നില്‍നിന്ന് ബഹളംവെക്കുകയായിരുന്നു യുഡിഎഫ് എംഎല്‍എമാര്‍. ഇതോടെ ശ്രദ്ധക്ഷണിക്കലും സ ബ്മിഷനും വെട്ടിച്ചുരുക്കി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. യുഡിഎഫിന്റെ സമരത്തിന് കേരള കോണ്‍ഗ്രസ് എമ്മും പരോഷ പിന്തുണ നല്‍കി. ചോദ്യോത്തരവേളയില്‍ മാണിഗ്രൂപ്പ് പങ്കെടുത്തില്ല.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും കീഴ് വഴക്കങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

