നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍

തിരുവനന്തപുരം : നിയമസഭയുടെ അഞ്ചാം സമ്മേളനം ഏപ്രില്‍ 25 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് സംബന്ധിച്ച നയപരമായ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കാന്‍ തീരുമാനിച്ചു. പ്രതിഫലമില്ലാതെ ചീഫ് സെക്രട്ടറി റാങ്കിലായിരിക്കും നിയമനം.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയ്ക്ക് സിവില്‍ സപ്ളൈസ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. സബ്ബ് കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് വികസനകാര്യങ്ങളിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചുമതലകള്‍ നിശ്ചയിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്ബ് പ്ളാന്‍ (എസ്സിഎസ്പി)/ട്രെെബല്‍ സബ്ബ് പ്ളാന്‍ (ടിഎസ്പി) എന്നീ പദ്ധതികളുടെ ആസൂത്രണവും മേല്‍നോട്ടവും, എസ്.സി.എസ്.പി/ടിഎസ്.പി എന്നിവയ്ക്ക് കീഴിലുള്ള ബൃഹദ് പദ്ധതികളുടെ നിര്‍വ്വഹണം, ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട് (എന്‍എഫ്എസ്എ) നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം എന്നിവ ഇവരുടെ ചുമതലയില്‍പ്പെടും.

ജനകീയാസൂത്രണ പദ്ധതിയുടെ 6ാഗമായി വിവിധ പരിപാടികളുടെ ആസൂത്രണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നതിന് ഇവരെ ജില്ലാ ആസൂത്രണ കമ്മിറ്റികളില്‍ പ്രത്യേക ക്ഷണിതാക്കളാക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലുമുള്ള മേല്‍നോട്ടവും ഇവരുടെ ചുമതലകളില്‍പ്പെടും.

