നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം

എറണാകുളം: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം. പാലാരിവട്ടം മാമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് സൂചന. കാര്‍ യാത്രക്കാരെ പറ്റി ഇതു വരെയും സൂചന ലഭിച്ചിട്ടില്ല. കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
കാറിന്റെ വേഗതയാണ് അപകടത്തിന് കാരണമെന്നും ഇടിയുടെ ആഘാതത്തില്‍ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് മിനുറ്റുകളോളം ഗതാഗത തടസ്സമുണ്ടായി. ഏറെ ജനത്തിരക്കുള്ള മാമംഗലത്ത് ഗതാഗത തടസ്സം നീങ്ങുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിവരികയാണ്.

