നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു
തൃശൂര്‍: കുന്ദംകുളം പന്തല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പത്തനംതിട്ട സ്വദേശി പരുത്തി പാല ബിബിന്‍ പ്രവീണ ദമ്ബതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ചൊവ്വാഴച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡിലുള്ള ബന്ധു വീട്ടില്‍ വിരുന്നെത്തിയതായിരുന്ന പ്രവീണയും മകളും. ഇവരുടെ സഹോദരന്‍ പ്രവീണുമൊന്നിച്ച് എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകവെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഡ്രൈവിംഗ് സ്റ്റീറ്റിലായിരുന്ന പ്രവീണിന്‍റെ മടിയിലിരിക്കുകയായിരുന്നു കുട്ടിയെന്നാണ് സൂചന. കുട്ടി സ്റ്റിയറിംഗില്‍ പിടിച്ചതോടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം മലങ്കര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവ് ബിബിന്‍ വിദേശത്താണ്.




