നിപ വൈറസ് ബാധ: രോഗികളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വാര്‍ഡ് കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഒരു വാര്‍ഡ്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ഒരുക്കി. വെള്ളിയാഴ്ച മുതല്‍ ഇവിടെ നിപ വൈറസ് ബാധ സംശയിക്കുന്ന രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. നിലവില്‍ മൂന്നുപേരാണ് പേവര്ഡിലെ ഒബ്സര്‍വേഷന്‍ വാര്‍ഡിലുള്ളത്.
കെ.എച്ച്.ആര്.ഡബ്ള്യു.എസ്. പേവാര്‍ഡിലെ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള 61, 21 വാര്‍ഡുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ താഴത്തെ നിലയിലും നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ നിരീക്ഷിക്കാനുള്ള വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന മറ്റുരോഗികളെ വെള്ളിയാഴ്ചയോടെതന്നെ വേറെ വാര്‍ഡുകളിലേക്ക് മാറ്റിയിരുന്നു.

