നിപയെ തുരത്തിയത് ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്നു: കളക്ടര്‍ യു.വി. ജോസ്

കോഴിക്കോട്: നരിക്കുനി വളരെയേറെ പേടിക്കേണ്ട നിപയെ തുരത്തിയത് വലിയ മാതൃകയാണെന്നും ഇത് ലോകം മുഴുവന്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ യു.വി. ജോസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ പ്പഞ്ചായത്തിനുള്ള 2016-17-ലെ ആരോഗ്യകേരളം പുരസ്കാരം നേടിയ നരിക്കുനി പഞ്ചായത്ത് ജീവനക്കാരെയും ജനപ്രതിനിധികളെയും കുടുംബശ്രീ – ആരോഗ്യവകുപ്പ് പ്രവര്‍ത്തരെയും സന്നദ്ധ പ്രവര്‍ത്തകരെയും അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുമാസം വലിയ പരീക്ഷണങ്ങളുടെ കാലമായിരുന്നു. നിപ എന്നത് ആളുകള്‍ ഓര്‍ക്കാന്‍പോലും ഭയപ്പെട്ടിരുന്നു. കോഴിക്കോട്ടുകാരനെന്ന് തലയുയര്‍ത്തിപ്പിടിച്ചു പറഞ്ഞ നമ്മള്‍ക്ക് നിപ കാരണം തലനിവര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായി-അദ്ദേഹം പറഞ്ഞു.

ചേളന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. വബിത അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ ജബ്ബാര്‍, ശ്രീനിവാസന്‍, വസന്തകുമാരി, സി. വേണുഗോപാല്‍, വി. ഷക്കീല, എന്‍.പി. മുഹമ്മദ്, എ.കെ. അനീഷ്, ബീന, മറിയക്കുട്ടി, ഫസല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

