നാളെ കേരളത്തിൽ യു.ഡി.എഫ് ഹര്ത്താലില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നാളെ കേരളത്തിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തെന്നായിരുന്നു വാട്സ് ആപ്പ് വഴിയും മറ്റു സമൂഹ മാദ്ധ്യമങ്ങൾ വഴിയും പ്രചരിച്ചത്. ഇതേതുടർന്നാണ് ചെന്നിത്തല വിശദീകരണം നൽകിയത്.
