നാല് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി മലപ്പുറം പുളിക്കല്‍ സ്വദേശി ഷൈജു പിടിയിലായി. കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. 2001 മുതല്‍ മയക്കുമരുന്നും അടിപിടിയും അടക്കമുള്ള വിവിധ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ ഷൈജു, തിരുപ്പൂരില്‍ നിന്ന് തീവണ്ടി മാർഗ്ഗമാണ് ഇത് കോഴിക്കോട്ട് എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ട്. വെള്ളയില്‍ എസ്.ഐ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈജുവിനെ പിടികൂടിയത്.

