നാലു ദിവസം കൊണ്ട‌് ഡിവൈഎഫ‌്‌ഐ ശുചീകരിച്ചത‌് 7840 വീട‌്
കൊച്ചി: നാലു ദിവസം കൊണ്ട‌് ഡിവൈഎഫ‌്‌ഐ യൂത്ത‌് ബ്രിഗേഡ‌് വൃത്തിയാക്കിയത‌് 7,840 വീടുകള്‍. കൂടാതെ നിരവധി ദുരിതാശ്വാസക്യാമ്ബുകളും അങ്കണവാടികളും. ചളിയില്‍ മുങ്ങിയ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം ഇവര്‍ മാലിന്യമുക്തമാക്കി.
ആയിരക്കണക്കിന് യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ എറണാകുളം ജില്ലയില്‍ ശുചീകരണം തുടരുകയാണ‌്. കണ്ണൂരില്‍നിന്ന‌് 1000 പേരും കാസര്‍കോട‌്, കോഴിക്കോട് ജില്ലകളില്‍നിന്ന് 300 വീതം പേരുമെത്തി. ജില്ലയിലെ മൂവായിരത്തോളം അംഗങ്ങളും ബൃഹത‌്‌യജ്ഞത്തില്‍ പങ്കാളികളായി.

പറവൂര്‍, ആലങ്ങാട്, നെടുമ്ബാശേരി മേഖലയിലാണ‌് വെള്ള ബനിയനും തൊപ്പിയും ധരിച്ച‌് യുവാക്കള്‍ നാടിന്റെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങിയത‌്. ശുചീകരണത്തിനുള്ള ഉപകരണങ്ങളും ബ്ലീച്ചിങ‌് പൗഡറും ലോഷനുകളും ആയിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ബുധനാഴ‌്ചവരെ ദുരിതമേഖലകളില്‍ തീവ്രശുചീകരണം നടത്തുമെന്ന് ഡിവൈഎഫ‌്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് അരുണ്‍കുമാര്‍ പറഞ്ഞു. സേവനം ആവശ്യമുള്ളവര്‍ക്ക‌് ഫോണ്‍: 9061858430

