നാലുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍

പാലക്കാട്: നാലുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയില്‍. ഒഡീഷ കാന്തമാള്‍ സ്വദേശി റിഫാന്‍ സിങ്(19) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. കഞ്ചാവ് എറണാകുളത്തേക്ക് കടത്തുന്നതിനായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്ബോള്‍ ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഇയാളെ പിടിച്ചത്. ഇയാളില്‍ നിന്നും 4.360 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പാലക്കാട് റെയില്‍വേ ഡിവൈ.എസ്.പി ഷറഫുദീന്റെ നിര്‍ദ്ദേശപ്രകാരം ഷൊര്‍ണൂര്‍ റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കീര്‍ത്തിബാബുവിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ പാലക്കാട് റെയില്‍വേ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബോബന്‍ മാത്യു, ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എ.എസ്.ഐ: സക്കീര്‍ഹുസൈന്‍, എസ്.സി.പി.ഒ: ജോസഫ്, പാലക്കാട് റെയില്‍വെ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഷിബു, സി.പി.ഒമാരായ ഷമീര്‍അലി, അജീഷ്, ബാബു, ജോസ് സോളമന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവു കടത്ത് പിടിച്ചത്.

