നാരായണന് മൂസതിന്റെ സപ്തതി ആഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് മുന്‍ മേല്‍ശാന്തി എന്‍.പി. നാരായണന് മൂസതിന്റെ സപ്തതി ആഘോഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവിനൊപ്പം ഇ.കെ. വിജയന് എം.എല്‍.എ, കല്പറ്റ നാരായണന്, ശശികുമാര്‍ പേരാമ്പ്ര, ശിവദാസ് ചേമഞ്ചേരി, കലാമണ്ഡലം ശിവദാസ്, പ്രേം കുമാര്‍ വടകര എന്നിവര്‍ സപ്തതിദീപം തെളിയിച്ചു. ഇ.എസ്. രാജന് അധ്യക്ഷനായി.
പിഷാരികാവ് ട്രസ്റ്റിബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന്‍നായര്‍, ശശികുമാര്‍ പേരാമ്പ്ര, ഇളയിടത്ത് വേണുഗോപാല്‍, കെ.പി. വിനോദ്കുമാര്‍, ടി.കെ. രാധാകൃഷ്ണന്, എന്‍.വി. വത്സന്, ശശി കമ്മട്ടേരി, യു. ഉണ്ണികൃഷ്ണന്, വി.കെ. ഗണേശന്, ടി. ഗംഗാധരന് നായര്‍ എന്നിവര്‍ സംസാരിച്ചു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, എന്‍. സുബ്രഹ്മണ്യന്, വളയനാട് കാവ് മേല്‍ ശാന്തി എന്‍.പി. കേശവന് മൂസത് തുടങ്ങിയവരും പങ്കെടുത്തു.

