നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. മൂസാ വണ്ണത്താന്‍കണ്ടിയുടെ പറമ്പിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകള്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോലീസും, ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും, സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.
