KOYILANDY DIARY.COM

The Perfect News Portal

നാടൻ ജൈവ വിത്ത് ബാങ്ക് രൂപീകരിക്കണം: കേരള ജൈവ കർഷക സമിതി

കൊയിലാണ്ടി: നാടൻ ജൈവ വിത്തിനങ്ങൾ  അന്യം നിന്നു പോകുന്നത് ഒഴിവാക്കാൻ സർക്കാർ നാടൻ ജൈവ വിത്ത് ബാങ്ക്  രൂപീകരിക്കണമെന്ന്  കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാടൻ വിത്തിനങ്ങൾ പലതും ഇപ്പോൾ കിട്ടാനില്ല. ഇനിയും വൈകിയാൽ നാടൻ വിത്തിനങ്ങൾ മുഴുവനും നാമാവശേഷമാകും. അതിനാൽ സർക്കാർ ഉടൻ ഇക്കാര്യത്തിൽ ഇടപെടണം. സമിതിയുടെ  കൊയിലാണ്ടി താലൂക്ക് സമ്മേളനം മെയ് മൂന്നിന് കൊയിലാണ്ടിയിലും വടകര താലൂക്ക് സമ്മേളനം ആറിന് വടകര ബി ഇ എം ഹൈസ്കൂളിലും നടക്കും.  ജില്ലാ സമ്മേളനം മെയ് മൂന്നാം വാരം നടക്കും. ജൈവകൃഷി കോഴ്സ് ജൂൺ അഞ്ചിന് ആരംഭിക്കും.

20 കൃഷിയിടങ്ങളിൽ ആയി 20 ക്ലാസുകളാണ് നടക്കുക. കൃഷി, വളപ്രയോഗം, കീട നിയന്ത്രണം, ജൈവ പാചകം തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകൾ ഉണ്ടാവും. കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർക്ക് 9446470884 എന്ന നമ്പറിൽ ബന്ധപ്പെടാം. പൂക്കാട് കലാലയത്തിൽ നടന്ന ജില്ലാതല ജൈവ കർഷക സമിതി യോഗം സംസ്ഥാന സമിതി അംഗം അംഗം കെ പി ഉണ്ണി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ, പത്മനാഭൻ കണ്ണമ്പ്രത്ത്, ടി പി ഉഷാകുമാരി,  സിടി വിജയൻ, പി കെ രാജൻ, കെ ശങ്കരൻ,  വിജയകുമാർ,  കെ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *