കൊയിലാണ്ടിയിൽ നാടോടി സ്ത്രീയുടെ കൈയിൽ കണ്ട കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: സംശയകരമായ സാഹചര്യത്തിൽ നാടോടി സ്ത്രീയുടെ കൈയിൽ കണ്ട കുട്ടിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് നാട്ടുകാർ ആന്ധ്ര സ്വദേശിയായ സ്ത്രീയുടെ കൈയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടി സ്ത്രീയുടേതല്ലെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് പോലീസെത്തി കുട്ടിയെയും സ്ത്രീയെയും കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തെങ്കിലും വ്യക്തത വരാത്തതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ത്രീയെയും കൂട്ടിയെയും ചൈൽഡ് ലൈന് കൈമാറി. കുട്ടി സ്ത്രീയുടെ താണോ എന്ന് പരിശോധിക്കാൻ ഡി.എൻ.എ. അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. കുട്ടിയെയും സ്ത്രിയെയും. കോഴിക്കോട് റസ്ക്യൂ ഹോമിലേക്ക് മാറ്റിയതായി എസ്.ഐ.അശോകൻ ചാലിൽ പറഞ്ഞു.

