KOYILANDY DIARY

The Perfect News Portal

നാടെങ്ങും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും: ബോധവത്കരണ പാഠങ്ങളുമായി വിദ്യാര്‍ഥികളുടെ നാടകം

വടകര: നാടെങ്ങും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും പകരുമ്പോള്‍ ബോധവത്കരണ പാഠങ്ങളുമായി വിദ്യാര്‍ഥികളുടെ നാടകം. വടകര ബ്ലോക്ക് പഞ്ചായത്ത്, ഓര്‍ക്കാട്ടേരി സി.എച്ച്‌.സി. എന്നിവയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി നോര്‍ത്ത് യു.പി. സ്കൂള്‍ കുട്ടികളാണ് നാടകത്തിലൂടെ പ്രതിരോധം തീര്‍ക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 38 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് എച്ച്‌ 1 എന്‍ 1 മരണങ്ങളും സംഭവിച്ചു. ഈ പശ്ചാത്തലത്തിലാണ് സി.എച്ച്‌.സി.യും ബ്ലോക്കുമാണ് ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയത്. പ്രദീപ് മേമുണ്ടയാണ് നാടത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

വീടും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത, കൊതുക് മുട്ടയിട്ടുപെരുകുന്ന സാഹചര്യങ്ങള്‍ എന്നിവയെല്ലാം നാടകത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഓര്‍ക്കാട്ടേരി എം.എം. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കഴിഞ്ഞദിവസം നാടകം അരങ്ങേറി. ഏറാമല, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും നാടകം അവതരിപ്പിക്കും.

Advertisements

നാടകത്തിന്റെ പ്രദര്‍ശനോദ്ഘാടനം കോട്ടയില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എം.കെ. ഭാസ്കരന്‍ അധ്യക്ഷതവഹിച്ചു. ഡോ. ജീജ, ശ്യാമള കൃഷ്ണാര്‍പ്പിതം, ബേബി ബാലമ്ബ്രത്ത്, നിഷ പറമ്ബത്ത്, അബ്ദുള്‍സലാം, ഉദയന്‍, ഡോ. കെ.ജെ. ചെറിയാന്‍, എം.കെ. ഉലഹന്നാന്‍, പി.കെ. പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *