നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച ഒരുകോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ദമ്മാം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച 10101596 രൂപ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടറും ലോകകേരള സഭാംഗവുമായ ജോര്‍ജ് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ചടങ്ങില്‍ നവോദയ ആക്റ്റിംഗ് ട്രഷററും കുടുംബവേദി കേന്ദ്രക്കമ്മിറ്റി പ്രസിഡണ്ടുമായ മോഹനന്‍ വെള്ളിനേഴി, മുന്‍ രക്ഷാധികാരിയും നവോദയ പത്തനം തിട്ട ജില്ലാ കോര്‍ഡിനേറ്ററുമായ ബിജു വര്‍ഗീസ്, മുന്‍ രക്ഷാധികാരി സുരേഷ് പരുമല എന്നിവര്‍ സംബന്ധിച്ചു.

നവോദയയുടെ നേതൃത്വത്തില്‍ സമാഹരിച്ച മൂവായിരം കിലോ സാധനങ്ങള്‍ ബിപിഎല്‍ കാര്‍ഗോ കമ്ബനിയുമായി സഹകരിച്ചു നാട്ടിലെത്തിച്ചിട്ടുണ്ട്. കൂടാതെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വയനാട് സ്വദേശി അബ്ദുല്‍ അസീസിന് ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നിരവധി പ്രവാസികള്‍ സാലറി ചാലഞ്ചിന്റെ ഭാഗമായി. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സഹായങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

