നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ക്ഷേത്രത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു.
പഴയ സ്വര്‍ണാഭരണങ്ങളും മറ്റും വില്‍ക്കാനും പണയം വയ്ക്കാക്കാനും എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വര്‍ണക്കടകളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോംഗ് റേഞ്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. കൂടുതല്‍ ദൂരപരിധിയിലുള്ള ലോഹപദാര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ഈ പരിശോധനയിലൂടെ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.

പാറശാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാബ്ജിയോ ഇന്‍ഫോടെക് മേധാവി സുബാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഈ പരിശോധന നടത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രക്കുളം വറ്റിച്ച് പരിശോധന നടത്താനും പൊലീസ് അലോചിക്കുന്നുണ്ട്. അതേസമയം പ്രത്യേക അന്വേഷണ സംഘം മേല്‍ശാന്തിമാരെയും ക്ഷേത്രം ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യും
