നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

നരിപ്പറ്റ: ജനാധിപത്യ, മതേതര മൂല്യങ്ങള്‍ നിലനില്‍ക്കാനും ശക്തിപ്പെടുത്താനും പൊതു വിദ്യാലയങ്ങള്‍ നിലനില്‍ക്കണമെന്ന് തുറമുഖ-പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നരിപ്പറ്റ ആര്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികമൂല്യങ്ങള്‍, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സാമൂഹികജീവിതം ശക്തിപ്പെടുത്താനുള്ള മനോഭാവം വളര്‍ത്തുകയും ചെയ്യുന്നത് പൊതുവിദ്യാലയങ്ങളാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി, ടി.പി. പവിത്രന്‍, പ്രഭാകരന്‍ തോട്ടുകര, പാലോല്‍ ഹമീദ്, സി.കെ. രാധാകൃഷ്ണന്‍, പി. രാധാകൃഷ്ണന്‍, എം.എന്‍. സുമ, വി. നാണു, ടി.പി.എം. തങ്ങള്‍, എം.സി. ചാത്തു, ടി.കെ. മോഹന്‍ദാസ്, അനുശ്രീ, കെ. സുധീഷ്, വിശ്വനാഥന്‍ വടയം എന്നിവര്‍ സംസാരിച്ചു.

