നമ്മുടെ കീഴരിയൂര്‍ സൗഹൃദകൂട്ടായ്മ ” ജീവനം ” സമഗ്ര കാന്‍സര്‍ നിര്‍ണയ ഫില്ട്ടര്ക്യാമ്പ് നടത്തി

കൊയിലാണ്ടി: നമ്മുടെ കീഴരിയൂര്‍ സൗഹൃദകൂട്ടായ്മ നടപ്പാക്കുന്ന ” ജീവനം ” സമഗ്ര കാന്‍സര്‍ നിര്‍ണയ- ബോധവത്കരണ യജ്ഞത്തിന്റെ ഭഗമായുള്ള ഫില്ട്ടര്ക്യാമ്പ് അഡീഷണല്‍ ഡി.എം.ഒ. പിയൂഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന് നായര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അധ്യാപക അവാര്‍ഡ് നേടിയ എം.ജി. ബല്‍രാജിനെ അനുമോദിച്ചു. ശശി ആയോളിക്കണ്ടി ഉപഹാരം നല്കി. പ്രേമ തിരുമംഗലത്ത്, രാജേഷ് കീഴരിയൂര്‍, ശോഭകാരയില്, സാബിറ നടുക്കണ്ടി, കെ. സുരേഷ്ബാബു, ദിനീഷ്ബേബി, ആര്.ജെ. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

