KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ – എ.ബി.വി.പി സംഘര്‍ഷം.എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി> നമ്പ്രത്ത്കര സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ – എ.ബി.വി.പി സംഘര്‍ഷം. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഹൈദരാബാദില്‍ ദളിത് വദ്യാര്‍ത്ഥി രോഹിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്‌കൃത കോളേജ് നടത്തിയ പ്രതിഷേധ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍എ.ബി.വി.പിയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷെബിന്‍ ബാബു, ഷിബിന്‍ ലാല്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെബിന്‍ ബാബുവിന്റെ ഇടതുകൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്.

Share news
error: Content is protected !!