നന്മ അവാർഡ് തുക വൃദ്ധസദനത്തിന് കൈമാറി

കൊയിലാണ്ടി. വേറിട്ട നന്മ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിങ്ങപുരം വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിന് രണ്ട് പുരസ്കാരങ്ങളോടൊപ്പം ലഭിച്ച അവാർഡ് തുകയുടെ ചെക്ക് കോഴിക്കോട് ഗവ: വൃദ്ധസദനത്തിലെ അന്തേവാസികളുടെ നാളത്തെ ഭക്ഷണ ഇനത്തിലേക്ക് സ്കൂൾ ലീഡർ ഹൈഫ ഖദീജയുടെ നേതൃത്വത്തിലുള്ള നന്മ ക്ലബ്ബ് അംഗങ്ങൾ വൃദ്ധസദനം സൂപ്രണ്ട് സിദ്ധിഖ് കല്ലേക്കാടന് ഓൾഡേജ് ഹോമിലെത്തി കൈമാറി.
നന്മ പ്രവർത്തനങ്ങൾക്ക് ലഭിച്ച പുരസ്കാര തുക നന്മയുടെ വഴിയിൽ തന്നെ ചെലവഴിക്കാനുള്ള ക്ലബ്ബ് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് കൈമാറിയത്. വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഏറെനേരം സംവദിച്ചതിന് ശേഷമാണ് കുട്ടികൾ മടങ്ങിയത്. അധ്യാപകനായ പി.കെ.അബ്ദുറഹ്മാൻ, നന്മ ലീഡർ മെഹ്ജബിൻ, നന്മ അംഗങ്ങളായ ധനഞ്ജയ്, ജനിശങ്കർ, അയാസ് മുഹമ്മദ്, ആയിശ അംന, ദേവനന്ദ എന്നിവർ നേതൃത്വം നൽകി.
