KOYILANDY DIARY.COM

The Perfect News Portal

നടേരിയിൽ വെറ്ററിനറി സർവ്വകലാശാല: വൈസ്ചാൻസലറും സംഘവും പരിശോധന നടത്തി

കൊയിലാണ്ടി: നടേരിയിൽ വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ് ആരംഭിക്കൽ പ്രവർത്തനം ഊർജ്ജിതമാകുന്നതിന്റെ ഭാഗമായി സർവ്വകലാശാല വൈസ്ചാൻസലറും സംഘവും സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ നടേരി-വലിയ മലയിലാണ് നിർദ്ദിഷ്ട സ്ഥലം. ക്യാമ്പസ് സ്ഥാപിക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലമാണ് ഇവിടെ സർവ്വകലാശാലക്ക് വിട്ടു നൽകുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചത്. സർക്കാർ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി MLA കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേരുകയും. വലിയമലയിലെ നിർദ്ധിഷ്ട സ്ഥലം സന്ദർശിക്കുകയുമുണ്ടായി. 

നഗരസഭ ചെയർപേഴ്സൻ. കെ.പി. സുധ. സർവ്വകലാശാല വൈസ് ചാൻസലർ. Dr. MR. ശശീന്ദ്രനാഥ് . റജിസ്ട്രാർ. Dr. സുധീർ ബാബു. അക്കാദമിക് ഡയരക്ടർ Dr. M അശോക്. വൈസ് ചെയർമാൻ കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ, കെ. ഇ. ഇന്ദിര. കെ. ഷിജു. ഇ.കെ. അജിത്. സി പ്രജില. കൗൺസിലർമാരായ ജമാൽ മാസ്റ്റർ. M പ്രമോദ്. ഫാസിൽ. മുൻ കൗൺസിലർ R K അനിൽ കുമാർ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സുപ്രണ്ട് ബിജു. റിസർച്ച് അസിസ്റ്റന്റ് കിഷോർ, പി ഗിരീഷ് എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *